തല്ലാൻ വിട്ടാൽ കൊന്ന് വരുന്ന മില്ലർ, രാജസ്ഥാൻ മുട്ടുമടക്കിയത് തങ്ങളുടെ മുൻതാരത്തിന് മുന്നിൽ

ബുധന്‍, 25 മെയ് 2022 (13:44 IST)
ഐപിഎല്ലിൽ പഞ്ചാബിനായി കളിച്ചിരുന്ന കാലത്ത് ഡേവിഡ് മില്ലർ എന്ന സൗത്താഫ്രിക്കക്കാരന് ഒരു ഇരട്ടപ്പേര് കൂടിയുണ്ടായിരുന്നു. എതിരാളികളെ തച്ചുതകർത്ത് വരുന്ന വമ്പനടിക്കാരനെ കില്ലർ മില്ലർ എന്നാണ് ആരാധകർ സ്നേഹത്തോടെ വിളിച്ചത്. ഇടക്കാലത്ത് വല്ലാതെ നിറം മങ്ങിയെങ്കിലും തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് ഇത്തവണ മില്ലർ ഗുജറാത്തിനായി പുറത്തെടുക്കുന്നത്.
 
രാജസ്ഥാനെതിരെ നടന്ന ആദ്യ ക്വാളിഫയിങ് മാച്ചിൽ പതുക്കെ തുടങ്ങിയതെങ്കിലും തന്റെ കില്ലർ മോഡിലേക്ക് മില്ലർ  മാറിയതോടെ അനായാസമായാണ് രാജസ്ഥാൻ ഉയർത്തിയ 189 റൺസെന്ന വിജയലക്ഷ്യം ഗുജറാത്ത് മറികടന്നത്.
 
മൂന്നാം വിക്കറ്റിൽ ഹാർദിക് പാണ്ഡ്യായ്‌ക്കൊപ്പം 106 റൺസിന്റെ കൂട്ടുക്കെട്ടാൻ മില്ലർ തീർത്തത്. 38 പന്തിൽ പുറത്താകാതെ 68 റൺസ് നേടിയ മില്ലർ രാജസ്ഥാന് മത്സരത്തിലേക്ക് തിരിച്ചെത്താനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കി.
 
അതേസമയം ഗുജറാത്തിന്റെ വിജയം ഉറപ്പിച്ച ശേഷം തന്റെ റോയൽസ് ആരാധകരോട് മാപ്പ് പറയാനും താരം മറന്നില്ല. സോറി റോയൽസ് എന്നാണ് മത്സരശേഷം താരം ട്വിറ്ററിൽ കുറിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍