രോഹിത്തും ബുമ്രയും മുംബൈ വിടും, 2025ലെ മെഗാ ഓക്ഷനില്‍ മുംബൈ ഇന്ത്യന്‍സിനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി

അഭിറാം മനോഹർ
തിങ്കള്‍, 6 മെയ് 2024 (17:35 IST)
ഐപിഎല്‍ 2024 സീസണില്‍ ശക്തമായ ടീം ഉണ്ടായിട്ടും പോയന്റ് പട്ടികയില്‍ അവസാനസ്ഥാനക്കാരാണ് മുംബൈ ഇന്ത്യന്‍സ്. ബാറ്റിംഗില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നിരയുണ്ടെങ്കിലും പോയന്റ് പട്ടികയില്‍ അതിന്റേതായ ഗുണം മുംബൈയ്ക്ക് ലഭിച്ചിട്ടില്ല. രോഹിത് ശര്‍മയ്ക്ക് പകരം നായകനായി ഹാര്‍ദ്ദിക് പാണ്ഡ്യ എത്തിയതോടെ ടീമിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടെന്നും മികച്ച ടീമായി ഐപിഎല്ലില്‍ പ്രകടനങ്ങള്‍ നടത്താന്‍ മുംബൈയ്ക്ക് സാധിക്കാത്തത് ഇതുകൊണ്ടാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.
 
 അതിനാല്‍ തന്നെ അടുത്ത മെഗാ ഓക്ഷനില്‍ മുംബൈ ടീമില്‍ സമൂലമായ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് സൂചന. നായകസ്ഥാനത്ത് നിന്നും തന്നെ മാറ്റിയതില്‍ സീനിയര്‍ താരമായ രോഹിത്തിന് അതൃപ്തിയുണ്ട്. രോഹിത്തിന് ശേഷം മുംബൈ ഇന്ത്യന്‍സില്‍ ക്യാപ്റ്റന്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്ന ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ് എന്നിവരും ഹാര്‍ദ്ദിക്കിന്റെ വരവില്‍ അതൃപ്തരാണ്. അതിനാല്‍ തന്നെ ജസ്പ്രീത് ബുമ്ര,സൂര്യകുമാര്‍ യാദവ്,രോഹിത് ശര്‍മ എന്നിവര്‍ അടുത്ത സീസണില്‍ മുംബൈ വിടുവാന്‍ സാധ്യതയേറെയാണ്. ഭാവിയെ മുന്നില്‍ കണ്ട് ഹാര്‍ദ്ദിക്കിന് പിന്തുണ നല്‍കാനാണ് മാനേജ്‌മെന്റ് ശ്രമം.
 
 രോഹിത്,ബുമ്ര,രോഹിത് ശര്‍മ എന്നീ പ്രധാനതാരങ്ങള്‍ ടീം വിടുകയാണെങ്കില്‍ കെ എല്‍ രാഹുല്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരെ ടീമിലെത്തിക്കാനാണ് മുംബൈ നിലവില്‍ ശ്രമിക്കുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യയുമായി വലിയ സൗഹൃദമാണ് രാഹുലിനുള്ളത്. എന്നാല്‍ ലഖ്‌നൗ നായകസ്ഥാനം ഒഴിവാക്കികൊണ്ട് രാഹുല്‍ മുംബൈയിലേക്ക് എത്തുവാനും സാധ്യത കുറവാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article