ടി20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വരുന്ന മുംബൈ ഇന്ത്യന്‍സ് മത്സരങ്ങളില്‍ നിന്നും സൂപ്പര്‍ താരങ്ങളായ ജസ്പ്രീത് ബുമ്രയും രോഹിത് ശര്‍മയും വിട്ടുനില്‍ക്കാന്‍ സാധ്യത. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇമ്പാക്ട് പ്ലെയറായാണ് രോഹിത് കളിച്ചത്. ഇത് രോഹിത്തിന് പുറം വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ വരുന്ന മത്സരങ്ങളില്‍ രോഹിത് കളിച്ചാലും ഇമ്പാക്ട് പ്ലെയറായിട്ടായിരിക്കും കളിക്കുക.
കൊല്‍ക്കത്തക്കെതിരെ 12 പന്തില്‍ 11 റണ്‍സെടുത്ത് രോഹിത് പുറത്തായിരുന്നു. കഴിഞ്ഞ 5 മത്സരങ്ങളില്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കാന്‍ രോഹിത്തിനായിട്ടില്ല. മുംബൈ പ്ലേ ഓഫ് യോഗ്യത നേടില്ലെന്ന് ഉറപ്പായെതോടെ ഇന്ത്യയുടെ സൂപ്പര്‍ പേസറായ ജസ്പ്രീത് ബുമ്രയും മുംബൈയുടെ വരുന്ന ചില മത്സരങ്ങളില്‍ നിന്നും മാറിനിന്നേക്കും. ലോകകപ്പ് അടുത്തതോടെ പരിക്കേല്‍ക്കുന്ന സാഹചര്യം തടയാനായാണ് ഈ തീരുമാനം.