SRH vs RR: പരാഗും ജയ്‌സ്വാളും ക്രെഡിറ്റ് അര്‍ഹിക്കുന്നു, ഹൈദരാബാദിന്റെ വിജയത്തിന്റെ ക്രെഡിറ്റ് അവരുടെ ബൗളര്‍മാര്‍ക്ക്

അഭിറാം മനോഹർ

വെള്ളി, 3 മെയ് 2024 (15:08 IST)
SRH,RR,Sanju Samson
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഗംഭീരമായ ബൗളിംഗ് പ്രകടനമായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നടത്തിയത്. ആദ്യ ഓവറില്‍ തന്നെ സഞ്ജുവിനെയും ബട്ട്ലറിനെയും പുറത്താക്കികൊണ്ട് രാജസ്ഥാന് വലിയ ആഘാതമേല്‍പ്പിച്ചെങ്കിലും യശ്വസി ജയ്‌സ്വാളും റിയാന്‍ പരാഗും തമ്മിലുള്ള മൂന്നാം വിക്കറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് ടീമിനെ മികച്ച നിലയില്‍ എത്തിച്ചിരുന്നു. ഇരുതാരങ്ങളും പുറത്താകുമ്പോഴും രാജസ്ഥാന് മത്സരത്തില്‍ മേല്‍ക്കൈ ഉണ്ടായിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ രാജസ്ഥാന്‍ ഹിറ്റര്‍മാരെ വരിഞ്ഞുമുറുക്കുവാന്‍ ഹൈദരാബാദിനായി. കമ്മിന്‍സ്,നടരാജന്‍,ഭുവനേശ്വര്‍ കുമാര്‍ ത്രയമായിരുന്നു ഹൈദരാബാദിനെ വിജയത്തിലെത്തിച്ചത്.
 
 മത്സരശേഷം രാജസ്ഥാന്‍ നായകനായ സഞ്ജു സാംസണും ഹൈദരാബാദ് വിജയത്തിന്റെ ക്രെഡിറ്റ് അവരുടെ ബൗളര്‍മാര്‍ക്കാണ് നല്‍കിയത്. ഈ സീസണില്‍ വളരെ ക്ലോസ്ഡായ ചില മത്സരങ്ങള്‍ കളിച്ചു. അവയില്‍ രണ്ടെണ്ണത്തില്‍ വിജയിക്കാനായി. ഇന്ന് തോറ്റു. കളിയില്‍ ഹൈദരാബാദ് നടത്തിയ തിരിച്ചുവരവില്‍ ബൗളര്‍മാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഐപിഎല്ലില്‍ പിഴവുകള്‍ വരുത്താന്‍ പറ്റില്ല. കളി ഫിനിഷ് ചെയ്യുന്നവരെ ഗെയിം ഒരിക്കലും പൂര്‍ത്തിയാകുന്നില്ല. സഞ്ജു മത്സരശേഷം പറഞ്ഞു.
 
 ന്യൂബോളിനെതിരെ ബാറ്റ് ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു.  ജോസ് ബട്ട്ലറിന്റെയും എന്റെയും വിക്കറ്റുകള്‍ പവര്‍പ്ലേയ്ക്ക് മുന്നെ നഷ്ടമായിട്ടും പരാഗും ജയ്‌സ്വാളും ചേര്‍ന്ന് മത്സരം മുന്നോട്ട് കൊണ്ടുപോയി. അവര്‍ ബാറ്റ് ചെയ്ത രീതി അഭിനന്ദനം അര്‍ഹിക്കുന്നതാണ്. 2 വിക്കറ്റുകള്‍ തുടക്കത്തില്‍ നഷ്ടമായിട്ടും അവര്‍ ടീമിനെ വിജയത്തിന് അടുത്ത് വരെയെത്തിച്ചു. സഞ്ജു പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍