PBKS: എന്തിനോ തിളക്കുന്ന സാമ്പാർ, തുടർച്ചയായ പത്താം തവണയും പ്ലേ ഓഫിൽ കയറാതെ പഞ്ചാബ് പുറത്ത്

അഭിറാം മനോഹർ
വെള്ളി, 10 മെയ് 2024 (13:16 IST)
PBKS, IPL
2024 ഐപിഎല്‍ ടൂര്‍ണമെന്റില്‍ നിന്നും പഞ്ചാബ് കിംഗ്‌സ് പുറത്ത്. തുടര്‍ച്ചയായ പത്താമത്തെ വര്‍ഷമാണ് പ്ലേ- ഓഫ് കാണാതെ പഞ്ചാബ് ടൂര്‍ണമെന്റില്‍ നിന്നും പുറത്താകുന്നത്. 2008ലെ ആദ്യ ഐപിഎല്‍ സീസണില്‍ ആദ്യ നാലില്‍ എത്തിയ ശേഷം 2014 ഐപിഎല്ലില്‍ ഫൈനലിലെത്തുവാനും പഞ്ചാബിന് സാധിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം ഇതുവരെയും പ്ലേ ഓഫിന്റെ പരിസരത്ത് ചുറ്റികറങ്ങുവാന്‍ മാത്രമെ പഞ്ചാബിന് സാധിച്ചിട്ടുള്ളു.
 
നിലവില്‍  പോയന്റുമായി ഐപിഎല്‍ പോയന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് പഞ്ചാബ്. അവസാനസ്ഥാനക്കാരില്‍ ഒരു ടീമായിട്ടാണ് സീസണ്‍ അവസാനിപ്പിക്കുന്നതെങ്കിലും ശശാങ്ക് സിംഗ്,അശുതോഷ് ശര്‍മ എന്നിങ്ങനെ ഭാവിയില്‍ മുതല്‍ക്കൂട്ടാകുന്ന ഒരുപിടി താരങ്ങളെ കണ്ടെത്താന്‍ ഇക്കുറി പഞ്ചാബിന് സാധിച്ചിട്ടുണ്ട്. സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 262 റണ്‍സ് ചെയ്‌സ് ചെയ്തുകൊണ്ട് തങ്ങളുടേതായ ദിവസം എന്തും ചെയ്യാന്‍ സാധിക്കുന്ന ടീമാണെന്ന് പഞ്ചാബ് തെളിയിച്ചിരുന്നു. എന്നാല്‍ സ്ഥിരതയില്ലായ്മയാണ് പഞ്ചാബിനെ ഇക്കുറിയും തളര്‍ത്തിയത്. ഇന്നലെ ആര്‍സിബിക്കെതിരെ നടന്ന മത്സരത്തില്‍ 60 റണ്‍സിന്റെ തോല്‍വിയാണ് പഞ്ചാബ് വഴങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article