Mumbai Indians: തുടര്‍ച്ചയായി 13-ാം സീസണിലും ആദ്യ മത്സരം തോറ്റ് മുംബൈ ഇന്ത്യന്‍സ്. ഇത്തവണ ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടാണ് തോല്‍വി വഴങ്ങിയത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന മുംബൈയ്ക്ക് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങില്‍ അഞ്ച് പന്തുകളും നാല് വിക്കറ്റും ശേഷിക്കെ ചെന്നൈ ലക്ഷ്യം കണ്ടു.
2013 സീസണ്‍ മുതല്‍ തുടങ്ങിയതാണ് ഈ ആദ്യ മത്സര തോല്‍വി. പിന്നീട് ഒരു സീസണിലും തങ്ങളുടെ ആദ്യ മത്സരത്തില്‍ ജയിക്കാന്‍ മുംബൈയ്ക്കു സാധിച്ചിട്ടില്ല. എന്നാല്‍ 2013, 2015, 2017, 2019, 2020 വര്‍ഷങ്ങളില്‍ മുംബൈ ചാംപ്യന്‍മാരാവുകയും ചെയ്തു. തോറ്റു തുടങ്ങുന്ന മുംബൈയെ കൂടുതല്‍ പേടിക്കണമെന്ന് പറയാന്‍ കാരണവും ഇതാണ്.
കഴിഞ്ഞ 13 സീസണുകളിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രകടനം ഇങ്ങനെ:
2013 - റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു രണ്ട് റണ്‍സ് തോല്‍വി