ഗൂഗ്ലി മനസിലാക്കാന്‍ പോലും പറ്റുന്നില്ല, ധോണി ഇങ്ങനെ ബാറ്റ് ചെയ്യുന്നത് കാണുമ്പോള്‍ നിരാശ തോന്നുന്നു: ഇര്‍ഫാന്‍ പത്താന്‍

Webdunia
വെള്ളി, 8 ഒക്‌ടോബര്‍ 2021 (12:10 IST)
ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണി ബാറ്റ് ചെയ്യുന്നതു കാണുമ്പോള്‍ വലിയ നിരാശ തോന്നുന്നെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. നിരന്തരമായി ഗൂഗ്ലികള്‍ തിരിച്ചറിയാന്‍ സാധിക്കാതെയാണ് ധോണി പുറത്താകുന്നതെന്നും പത്താന്‍ പറഞ്ഞു. 
 
'ധോണി ഇങ്ങനെ ബാറ്റ് ചെയ്യുന്നത് കാണുമ്പോള്‍ തന്നെ കഷ്ടം തോന്നുന്നു. ഫാസ്റ്റ് ബൗളര്‍മാരുടെ പന്തിലാണ് ഔട്ട് ആകുന്നതെങ്കില്‍ മനസിലാക്കാന്‍ സാധിക്കും. ധോണി ഗൂഗ്ലി പന്ത് തിരിച്ചറിയാന്‍ പോലും കഷ്ടപ്പെടുകയാണ്. തുടര്‍ച്ചയായി ഇത് തന്നെ ആവര്‍ത്തിക്കുന്നു. വരുണ്‍ ചക്രവര്‍ത്തിയുടെ ഗൂഗ്ലികളിലാണ് ധോണി എപ്പോഴും ഔട്ടാകുന്നത്. പന്ത് സ്റ്റംപ്‌സിലേക്ക് വരുമ്പോള്‍ കൈകള്‍ ഫ്രീയാക്കി കളിക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല,' പത്താന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article