പ്ലേ ഓഫിനിടെ പ്രണയാഭ്യര്‍ഥന നടത്താനായിരുന്നു ദീപക് ചഹറിന്റെ തീരുമാനം, ധോണി ഇടപെട്ടതോടെ തീരുമാനം മാറി

Webdunia
വെള്ളി, 8 ഒക്‌ടോബര്‍ 2021 (11:44 IST)
പഞ്ചാബ് കിങ്‌സിനെതിരായ മത്സരശേഷം കാമുകിയോട് പ്രണയാഭ്യര്‍ഥന നടത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ദീപക് ചഹറാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. നേരത്തെ പ്ലാന്‍ ചെയ്തത് അനുസരിച്ചാണ് സ്റ്റേഡിയത്തില്‍വച്ച് കാമുകി ജയ ഭരദ്വാജിനെ ചഹര്‍ പ്രൊപ്പോസ് ചെയ്തത്. മോതിരം കൈമാറിയ ശേഷം ഇരുവരും ആലിംഗനം ചെയ്തു. മത്സരശേഷം ഇങ്ങനെയൊരു കാര്യം സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്.ധോണിക്കും അറിയാമായിരുന്നു. ധോണിയുടെ അനുമതി ലഭിച്ച ശേഷമാണ് ചഹറിന്റെ പ്രണയാഭ്യര്‍ഥന നടക്കുന്നത്. 
 
പ്ലേ ഓഫ് മത്സരങ്ങള്‍ക്കിടെ പ്രണയാഭ്യര്‍ഥന നടത്താനായിരുന്നു ദീപക് ചഹറിന്റെ താല്‍പര്യം. എന്നാല്‍, ധോണി ഇതിനു എതിരായിരുന്നു. ലീഗ് പോരാട്ടത്തിലെ അവസാന മത്സരത്തില്‍ ആകാമെന്ന് ധോണി പറഞ്ഞു. അങ്ങനെയാണ് പ്ലേ ഓഫ് മത്സരം വരെ കാത്തിരിക്കേണ്ട അവസ്ഥ വരാതിരുന്നത്. ദീപക് ചഹറിന്റെ വീട്ടുകാര്‍ക്കും ഇതേ കുറിച്ച് അറിയാമായിരുന്നു. 

ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരശേഷം ഐപിഎല്‍ വേദി പ്രണയ സാക്ഷാത്കാരത്തിനു വേദിയായി. ചെന്നൈ താരം ദീപക് ചഹര്‍ തന്റെ ഗേള്‍ഫ്രണ്ടിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ചുറ്റിലുമുള്ളവര്‍ ആ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. മത്സരശേഷം ഗാലറിയിലെത്തിയ ദീപക് തന്റെ കൂട്ടുകാരിയോട് മുട്ടുകുത്തിയിരുന്ന് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ഇത്രനാള്‍ രഹസ്യമാക്കി വച്ച ആ പ്രണയിനിയെ ചഹര്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു. ഇരുവരും പരസ്പരം മോതിരമണിയിച്ച ശേഷം ആലിംഗനം ചെയ്തു. 
 
ജയ ഭരദ്വാജ് ആണ് ചഹറിന്റെ പ്രണയിനി. ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് ഭരദ്വാജിന്റെ സഹോദരിയാണ് ജയ. ഒരു കോര്‍പറേറ്റ് കമ്പനിയിലെ ജോലിക്കാരിയാണ് ജയ. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article