വിരമിക്കുന്നത് വാങ്കഡെയിൽ മാത്രം, അടുത്ത വർഷവും കളിക്കുമെന്ന് ധോണി

ബുധന്‍, 6 ഒക്‌ടോബര്‍ 2021 (15:59 IST)
കഴിഞ്ഞ വർഷം ക്രിക്കറ്റിൽ നിന്നും അപ്രതീക്ഷിതമായിട്ടായിരുന്നു മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ഐപിഎല്ലിൽ താരം ടി20യിലും വിരമിക്കുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും ഈ സീസണിലും താരം ഐപിഎല്ലിൽ സജീവ സാന്നിധ്യമാണ്. ഇപ്പോളിതാ താൻ അടുത്ത സീസണിലും കാണുമെന്ന സൂചനയാണ് താരം നൽകിയിരിക്കുന്നത്.
 
ചെന്നൈ ചെപ്പോക്കില്‍ തന്‍റെ വിടവാങ്ങല്‍ മത്സരം കളിക്കാനാണ്​ ആഗ്രഹമെന്നാണ്​ സാമൂഹിക മാധ്യമത്തില്‍ ആരാധകരോട്​ സംവദിച്ച ധോണി പറഞ്ഞത്. എന്റെ വിടവാങ്ങൽ ഞാൻ സിഎസ്‌കെയ്ക്ക് വേണ്ടി കളിക്കുമ്പോൾ കാണാൻ കഴിയും. അതിനായി ഞാൻ ചെന്നൈയിലേക്ക് വരും. എന്‍റെ അവസാന മത്സരം അവിടെ വെച്ച്‌​ കളിക്കണമെന്നും എന്‍റെ എല്ലാ ആരാധകരെയും കാണാമെന്നും പ്രതീക്ഷിക്കുന്നു’ ധോണി പറഞ്ഞു.
 
അതേസമയം പദ്ധതിക‌ൾ തയ്യാറാക്കി നടപ്പിലാക്കുന്ന ടീമാണ് ചെന്നൈയെന്നും ഏത് ടീമിനെയും തോൽപ്പിക്കാൻ ശക്തമായ ടീമാണെന്നും ധോണി വ്യക്തമാക്കി.സി.എസ്​.കെയുടെ ഔദ്യോഗിക യൂട്യൂബ്​ പേജില്‍ ദീപക്​ ചഹര്‍, ഇംറാന്‍ താഹിര്‍, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ധോണി ആരാധകരുടെ ചോദ്യത്തിന് ലൈവ്​ സെഷനിലൂടെ​ മറുപടി പറഞ്ഞത്​.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍