Glenn Phillips: ഗുജറാത്ത് ടൈറ്റന്‍സിന്റെ ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സ് നാട്ടിലേക്കു മടങ്ങി. ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് ഫിലിപ്‌സിനെ ഇനി ലഭ്യമാകില്ല. ഫിലിപ്‌സ് നാട്ടിലേക്കു മടങ്ങിയതിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ല.
പരുക്കിനെ തുടര്‍ന്നാണ് ഫിലിപ്‌സ് നാട്ടിലേക്കു മടങ്ങിയതെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. ഈ സീസണില്‍ ഇതുവരെ ഒരു കളിയില്‍ പോലും ഫിലിപ്‌സ് പ്ലേയിങ് ഇലവന്റെ ഭാഗമായിട്ടില്ല.
ഗുജറാത്ത് ടൈറ്റന്‍സ് ക്യാംപ് വിടുന്ന രണ്ടാമത്തെ വിദേശ താരമാണ് ഫിലിപ്‌സ്. നേരത്തെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ കഗിസോ റബാദയും വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു.