KL Rahul: 'ഇത് എന്റെ ഏരിയ'; ആര്‍സിബി തൂക്കിനു പിന്നാലെ മാസായി രാഹുല്‍ (വീഡിയോ)

രേണുക വേണു

വെള്ളി, 11 ഏപ്രില്‍ 2025 (11:18 IST)
KL Rahul

KL Rahul: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മാച്ച് വിന്നിങ് ഇന്നിങ്‌സിനു പിന്നാലെ മാസ് സിഗ്നലുമായി ഡല്‍ഹി ക്യാപിറ്റല്‍സ് താരം കെ.എല്‍.രാഹുല്‍. ബെംഗളൂരു സ്വദേശിയായ രാഹുല്‍ മത്സരശേഷം കാണിച്ച ആംഗ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 53 പന്തുകള്‍ നേരിട്ട രാഹുല്‍ ഏഴ് ഫോറും ആറ് സിക്‌സും സഹിതം 93 റണ്‍സുമായി പുറത്താകാതെ നിന്നു. സിക്‌സര്‍ പറത്തിയാണ് രാഹുല്‍ ഡല്‍ഹിയുടെ വിജയറണ്‍ കുറിച്ചത്. ഇതിനുശേഷം രാഹുല്‍ നടത്തിയ വിജയാഘോഷം ക്ലാസും മാസും ആയിരുന്നു. 
 
'ഇത് എന്റെ മണ്ണാണ്' എന്ന അര്‍ത്ഥത്തില്‍ കൈ കൊണ്ട് നെഞ്ചില്‍ അടിക്കുന്ന ആംഗ്യമാണ് രാഹുല്‍ കാണിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയുടെ താരമാണ് രാഹുല്‍. ബെംഗളൂരുവിലെ ചിന്നസ്വാമിയില്‍ വര്‍ഷങ്ങളായി കളിച്ചുള്ള പരിചയം താരത്തിനുണ്ട്. മാത്രമല്ല ഐപിഎല്ലില്‍ ആര്‍സിബിക്കായും രാഹുല്‍ കളിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ മെഗാ താരലേലത്തില്‍ 'ലോക്കല്‍ ബോയ്' രാഹുലിനെ ആര്‍സിബി സ്വന്തമാക്കിയേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ 14 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് രാഹുലിനെ റാഞ്ചുകയായിരുന്നു. 

Local boy. Big stage. Statement made.

How good was Bengaluru's KL Rahul against RCB tonight?

Next up on #IPLonJioStar CSK KKR | FRI 11 APR, 6:30 PM LIVE on SS 1, SS 1 Hindi & JioHotstar! pic.twitter.com/wus2jEwNGv

— Star Sports (@StarSportsIndia) April 10, 2025
ആര്‍സിബി ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ഡല്‍ഹിക്ക് തുടക്കത്തില്‍ അടിതെറ്റിയതാണ്. സ്‌കോര്‍ ബോര്‍ഡില്‍ 30 റണ്‍സ് ആകുമ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. അവിടെ നിന്നാണ് രാഹുല്‍ ക്രീസില്‍ നിലയുറപ്പിച്ച് ഡല്‍ഹിയെ വിജയത്തിലെത്തിച്ചത്. രാഹുല്‍ തന്നെയാണ് കളിയിലെ താരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍