നിയമമൊക്കെ തിരുത്തിയത് ധോനിയ്ക്ക് വേണ്ടിയാണെന്ന് ആര്‍ക്കാണ് അറിയാത്തത്: ഞെട്ടിച്ച് കെയ്ഫിന്റെ പ്രതികരണം .

അഭിറാം മനോഹർ
ശനി, 5 ഒക്‌ടോബര്‍ 2024 (15:25 IST)
ഐപിഎല്‍ 2025 സീസണില്‍ അണ്‍ ക്യാപ്ഡ് താരങ്ങള്‍ക്കുള്ള മാനദണ്ഡം തിരുത്തിയതില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കെയ്ഫ്.കഴിഞ്ഞ 5 വര്‍ഷക്കാലമായി ദേശീയ ടീമിനായി കളിക്കാത്ത താരങ്ങളെ അണ്‍ ക്യാപ്പ്ഡ് താരങ്ങളായി പരിഗണിക്കുമെന്നതാണ് പുതിയ നിയമം. ഈ നിയമം വഴി അണ്‍ ക്യാപ്പ്ഡ് പ്ലെയര്‍ എന്ന രീതിയില്‍ കുറഞ്ഞ തുക നല്‍കി എം എസ് ധോനിയെ ടീമില്‍ നിലനിര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് സാധിക്കും.
 
2019ലെ ഏകദിന ലോകകപ്പിലെ സെമിഫൈനല്‍ മത്സരത്തിലായിരുന്നു ധോനി ഇന്ത്യയ്ക്കായി അവസാനമായി കളിച്ചത്. ധോനിയെ വീണ്ടും കളിക്കളത്തില്‍ കാണാന്‍ ഇതോടെ ആരാധകര്‍ക്ക് സാധിക്കും. ഇതിനെ പറ്റി മുഹമ്മദ് കൈഫിന്റെ പ്രതികരണം ഇങ്ങനെ. നിങ്ങള്‍ക്കെല്ലാവര്‍ക്കും ധോനിയെ ഇനിയും കാണാന്‍ അവസരം ലഭിക്കും. ധോനി ഇപ്പോഴും ഫിറ്റാണ്. 200 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്നു. ധോനി കളിക്കാന്‍ ആഗ്രഹിക്കുന്നിടത്തോളം കാലം നിയമങ്ങള്‍ അയാള്‍ക്കായി മാറ്റുമെന്ന് ഞാന്‍ കരുതുന്നു. ധോനിക്ക് കളിക്കാനാഗ്രഹമുണ്ടോ ധോനി ഐപിഎല്‍ കളിക്കും. അത്രയും വലിയ പ്ലെയറും മാച്ച് വിന്നറും നായകനുമാണ് ചെന്നൈയ്ക്ക് ധോനി. കെയ്ഫ് പറഞ്ഞു.
 
എല്ലാവര്‍ക്കും അറിയാം നിയമങ്ങള്‍ മാറ്റിയത് ധോനിയ്ക്ക് വേണ്ടി മാത്രമാണെന്ന്. അതില്‍ തെറ്റുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ധോനിയെ പോലൊരു താരത്തിന് വേണ്ടി അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല. ധോനി ടീമില്‍ തുടരുന്നത് പൈസയ്ക്കല്ല എന്നത് ഇതില്‍ നിന്നും വ്യക്തമാണ്. 4 കോടി രൂപ ധോനിയെ സംബന്ധിച്ച് ഒരു തുകയെ അല്ല. കെയ്ഫ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article