ശ്രീശാന്ത് പ്രകോപിപ്പിച്ചു:അമ്പയര്‍

Webdunia
ചൊവ്വ, 29 ഏപ്രില്‍ 2008 (18:39 IST)
WDFILE
മുംബൈയുമായുള്ള മത്സരത്തിനിടയില്‍ ശ്രീശാന്ത് എതിര്‍ കളിക്കാ‍രെ പ്രകോപിച്ചതായി മത്സരത്തില്‍ കളി നിയന്ത്രിച്ച അമ്പയര്‍മാരിലൊരാളായ അമീഷ് സാഹിബ. ഇതിന് രണ്ടു തവണ താക്കീത് ലഭിച്ച കാര്യം മൈതാനത്തിലെ വച്ച് ശ്രീ എതിര്‍ കളിക്കാരോടും മുതിര്‍ന്ന അമ്പയറെയും അറിയിച്ചിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരത്തിനിടയില്‍ ശ്രീയെ മുഖത്തടിച്ച സംഭവത്തില്‍ ഭാജിയെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ക്രിക്കറ്റ് മത്സരത്തിനിടയില്‍ കളിക്കാര്‍ വാക് പോരാട്ടം നടത്തുന്നതും കണ്ണുകള്‍ തുറിപ്പിച്ചു കാട്ടുന്നതു പതിവാണെങ്കിലും ഒരു കളിക്കാരനെ മറ്റൊരു കളിക്കാരനെ തല്ലുന്നത് ആദ്യമായിട്ടാണ് നടന്നത്.

അന്താരാഷ്‌ട്ര ക്രിക്കറ്റ് സമിതിയുടെ പെരുമാറ്റച്ചട്ടപ്രകാരമാണ് ഹര്‍ഭജനെതിരെ നടപടിയെടുത്തത്. എതിര്‍ ടീമംഗത്തെ ദേഹോപദ്രവം ചെയ്യുന്ന കുറ്റത്തിന് കുറഞ്ഞത് അഞ്ചു ടെസ്റ്റുകളില്‍ അല്ലെങ്കില്‍ 10 ഏകദിന മത്സരങ്ങളില്‍ വിലക്കാണ് ഐസിസി അനുശാസിക്കുന്ന ശിക്ഷ.

മൊഹാലിയില്‍ പഞ്ചാബിനെതിരെയുള്ള മത്സരം തോറ്റ് കളിക്കാരുമായി കൈ കൊടുത്ത് പിരിയുമ്പോഴാണ് ഹര്‍ഭജന്‍ ശ്രീയെ മര്‍ദ്ദിച്ചത്. മത്സരം തല്‍‌സമയ സം‌പ്രേഷണത്തിനായി തയ്യാറാക്കിയ ട്രാന്‍സ് വേള്‍ഡ് ഇന്‍റര്‍നാഷണലിന്‍റെ ക്യാമറകളില്‍ ഹര്‍ഭജന്‍റെ ഈ പ്രവൃത്തി പതിഞ്ഞിരുന്നതിനാല്‍ ഭാജിയ്‌ക്ക് രക്ഷപ്പെടുവാന്‍ പഴുതൊന്നും ഉണ്ടായിരുന്നില്ല. ഭാജിയ്‌ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ബിസിസിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.