IPL Final Live Updates: KKR vs SRH: കൊല്‍ക്കത്തയ്ക്ക് മൂന്നാം ഐപിഎല്‍ കിരീടത്തിലേക്ക് 114 റണ്‍സ് ദൂരം; തകര്‍ന്ന് തരിപ്പണമായി ഹൈദരബാദ്

രേണുക വേണു

ഞായര്‍, 26 മെയ് 2024 (19:55 IST)
KKR vs SRH

IPL Final Live Updates: KKR vs SRH: ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയിക്കാന്‍ 114 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരബാദ് 113 റണ്‍സിനു ഓള്‍ഔട്ടായി. 24 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സാണ് ഹൈദരബാദിന്റെ ടോപ് സ്‌കോറര്‍. 
 
ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ (രണ്ട്), ട്രാവിസ് ഹെഡ് (പൂജ്യം), രാഹുല്‍ ത്രിപതി (ഒന്‍പത്), ഏദന്‍ മാര്‍ക്രം (20), നിതീഷ് റെഡി (13), ഹെന്‍ റിച്ച് ക്ലാസന്‍ (16) എന്നിവരെല്ലാം ഹൈദരബാദ് നിരയില്‍ നിരാശപ്പെടുത്തി. 
 
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ആന്ദ്രേ റസല്‍ 2.3 ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ഹര്‍ഷിത് റാണയ്ക്കു രണ്ട് വിക്കറ്റ്. വൈഭവ് അറോറ, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി. 
 
ടോസ് ലഭിച്ച ഹൈദരബാദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍