പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

അഭിറാം മനോഹർ

വ്യാഴം, 7 മാര്‍ച്ച് 2024 (19:37 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ ആര്‍ അശ്വിന്‍ ഐസിയുവില്‍ അഡ്മിറ്റായ അമ്മയെ കാണാനായി നാട്ടിലേക്ക് മടങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. മത്സരത്തിനിടെ നാട്ടിലേക്ക് തിരിച്ചുപോയെങ്കിലും മത്സരത്തിന്റെ നാലാം ദിനം അശ്വിന്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നു. അനില്‍ കുംബ്ലെയുടെ 500 വിക്കറ്റ് നേട്ടത്തിനൊപ്പമെത്തിയ ശേഷമായിരുന്നു അമ്മയെ കാണാനായി അശ്വിന്‍ ചെന്നൈയിലേക്ക് തിരിച്ചത്. ഇപ്പോഴിതാ ഈ സംഭവത്തെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് അശ്വിന്‍.
 
ഞാന്‍ ആശുപത്രിയിലെത്തിയ സമയത്ത് അമ്മ അബോധാവസ്ഥയില്‍ നിന്നും തിരികെയെത്തിയിരുന്നു. എന്നെ കണ്ടതും ആദ്യമായി ചോദിച്ചത് എന്തിനാണ് നീ ഇപ്പോള്‍ വന്നത് എന്നായിരുന്നു. തനിക്ക് കുഴപ്പമൊന്നുമില്ലെന്നും ടെസ്റ്റ് മത്സരം നടക്കുന്നതിനാല്‍ എത്രയും വേഗം തിരിച്ചുപോകണമെന്നും അമ്മ പറഞ്ഞതായി അശ്വിന്‍ പറയുന്നു. ധരംശാലയില്‍ നടക്കുന്ന അശ്വിന്റെ നൂറാമത് ടെസ്റ്റ് മത്സരത്തിന് മുന്‍പായി ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അശ്വിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍