Ind vs Eng: രോഹിത്തിനും ജയ്സ്വാളിനും അർധസെഞ്ചുറി, ആദ്യ ദിനം ഇന്ത്യ ഭേദപ്പെട്ട നിലയിൽ

അഭിറാം മനോഹർ

വ്യാഴം, 7 മാര്‍ച്ച് 2024 (17:54 IST)
rohit sharma and jaiswal
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇംഗ്ലണ്ടിനെ 218 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോള്‍ 135 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയില്‍. 30 ഓവറിലാണ് ഇന്ത്യ 135 റണ്‍സ് നേടിയത്. 57 റണ്‍സെടുത്ത ജയ്‌സ്വാളിന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അര്‍ധസെഞ്ചുറിയുമായി നായകന്‍ രോഹിത് ശര്‍മയും 26 റണ്‍സുമായി ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍. ഷോയ്ബ് ബഷീറിനാണ് ജയ്‌സ്വാളിന്റെ വിക്കറ്റ്.
 
ഏകദിന ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ ബാറ്റ് വീശിയത്. ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ 83 റണ്‍സ് മാത്രം പിന്നിലാണ് ഇന്ത്യ. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 175 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് 218 റണ്‍സിന് ഓള്‍ ഔട്ടായത്. അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയ കുല്‍ദീപ് യാദവും 4 വിക്കറ്റുമായി രവിചന്ദ്ര അശ്വിനുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇംഗ്ലണ്ട് നിരയില്‍ 79 റണ്‍സുമായി സാക് ക്രൗളിക്ക് മാത്രമാണ് ഇന്ത്യന്‍ ആക്രമണത്തിനെതിരെ പിടിച്ചുനില്‍ക്കാനായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍