റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനത്തോട് കൂടി ധ്രുവ് ജുറല്‍ എന്ന ഇന്ത്യന്‍ താരത്തിന്റെ മനസാന്നിധ്യത്തെയും സമ്മര്‍ദ്ദഘട്ടങ്ങളില്‍ പിടിച്ചുനില്‍ക്കാനുള്ള കഴിവിനെയും എം എസ് ധോനിയുമായാണ് പലരും താരതമ്യം ചെയ്യുന്നത്. ഇപ്പോഴിതാ വിക്കറ്റിന് പിന്നിലും ധോനിയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുമായി കളം നിറഞ്ഞിരിക്കുകയാണ് യുവതാരം. ഒലി പോപ്പിനെ കുല്‍ദീപ് യാദവ് പുറത്താക്കിയ പന്തില്‍ ജുറലിന്റെ വലിയ ഇടപെടലുണ്ടായിരുന്നു.