ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

അഭിറാം മനോഹർ

തിങ്കള്‍, 4 മാര്‍ച്ച് 2024 (19:47 IST)
റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച യുവതാരം ധ്രുവ് ജുറലിനെ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോനിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് മുന്‍ ഇന്ത്യന്‍ നായകനായ സൗരവ് ഗാംഗുലി. നേരത്തെ മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കറും അനില്‍ കുംബ്ലെയും ജുറല്‍ അടുത്ത ധോനിയാകുമെന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയിരുന്നു.
 
ധ്രുവ് ജുറലിന് റാഞ്ചിയിലേത് മികച്ച ഒരു ടെസ്റ്റ് മാച്ചായിരുന്നു. പ്രതിഭയുള്ള താരമാണ് ജുറല്‍. എന്നാല്‍ ധോനിയോട് ഇപ്പോള്‍ തന്നെ താരതമ്യം ചെയ്യുന്നത് ശരിയല്ല, വേറെ തന്നെ ലീഗിലുള്ള താരമാണ് അദ്ദേഹം. ഗാംഗുലി പറഞ്ഞു. എം എസ് ധോനിക്ക് ഇന്ന് കാണുന്ന ധോനിയായി മാറാന്‍ 20 വര്‍ഷമെടുത്തു. അതിനാല്‍ ധ്രുവ് ജുറല്‍ കളിക്കട്ടെ. അവന് സ്പിന്നും പേസും നേരിടാനുള്ള കഴിവുണ്ട്. പ്രധാനമായും സമ്മര്‍ദ്ദഘട്ടങ്ങളിലും മികച്ച പ്രകടനം നടത്താനാകുന്നുണ്ട്. ഗാംഗുലി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍