ഇന്ത്യ നമ്മുടെ മിലിട്ടറി മേഖലയെ ലക്ഷ്യം വെച്ചിരുന്നില്ല, പക്ഷേ ലക്ഷ്യം വെച്ചിരുന്നെങ്കില്‍ ആരാണ് അവരെ തടയുക; വൈറലായി പാക് യുവാവിന്റെ വീഡിയോ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 8 മെയ് 2025 (15:23 IST)
pak
ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ തൊടുത്ത ഒരു മിസൈല്‍ പോലും പാകിസ്താന് പ്രതിരോധിക്കാന്‍ ആയില്ലെന്ന് പാക് യുവാവ്.  സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ഒരു വീഡിയോയിലാണ് യുവാവ് ഇക്കാര്യം പറയുന്നത്. പാക് മാധ്യമങ്ങളും സര്‍ക്കാരും തെറ്റായ റിപ്പോര്‍ട്ടുകളാണ് പുറത്തുവിടുന്നതെന്നും യുവാവ് പറയുന്നു. 
 
ഇന്ത്യ അവരുടെ ലക്ഷ്യം കണ്ടു. പാക്കിസ്ഥാന്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് അതില്‍ ഒരു മിസൈല്‍ പോലും തടുക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ പരാജയപ്പെട്ടു. അതാണ് യാഥാര്‍ത്ഥ്യം. ഞാന്‍ ഇന്ത്യയെ പുകഴ്ത്തുകയല്ല. ഇറാന്‍ 200 ഉം 400 മിസൈലുകള്‍ തൊടുക്കുമ്പോള്‍ ഇസ്രയേല്‍ അതില്‍ ഭൂരിഭാഗവും തടയുന്നത് നിങ്ങള്‍ കേട്ടിട്ടില്ലേ. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ എത്രത്തോളം ശക്തമാണെന്ന് അതിന്റെ തെളിവാണത്. പക്ഷേ ഇന്ത്യ അയച്ച 24 മിസൈലുകളില്‍ ഒരെണ്ണം പോലും നമുക്ക് തടയാനായില്ല. അവര്‍ നമ്മുടെ മിലിട്ടറി മേഖലയെ ലക്ഷ്യം വെച്ചിരുന്നില്ല. പക്ഷേ അവയെ ലക്ഷ്യം വെച്ചിരുന്നെങ്കില്‍ ആരാണ് അവരെ തടയുന്നത് -യുവാവ് വീഡിയോയില്‍ പറഞ്ഞു.
 
ബിജെപി നേതാവ് അമിത് മാളവ്യ അടക്കമുള്ളവര്‍ യുവാവിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ലാഹോറിന് പിന്നാലെ കറാച്ചിയിലും ഉഗ്രസ്‌ഫോടനം നടന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കറാച്ചിയിലെ ഷറാഫി കോതിലാണ് സ്‌ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഡ്രോണ്‍ ആക്രമണം വഴിയാണ് സ്‌ഫോടനം നടന്നതെന്നാണ് പാക്കിസ്ഥാന്‍ സൈന്യം അറിയിച്ചത്. 12 ഇടങ്ങളിലാണ് ഡ്രോണ്‍ ആക്രമണം നടന്നത്. ലാഹോറില്‍ ട്രോണ്‍ ആക്രമണത്തില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പാകിസ്ഥാന്‍ സ്വീകരിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍