കൊവിഡ് 19: 24 മണിക്കൂറിനുള്ളിൽ അമേരിക്കയിൽ 1480 മരണം, ന്യൂയോർക്കിൽ സ്ഥിതി രൂക്ഷം

അഭിറാം മനോഹർ
ശനി, 4 ഏപ്രില്‍ 2020 (11:23 IST)
അമേരിക്കയിൽ കൊവിഡ് ഭീതി ഉയരുന്നു. ഏപ്രിൽ 3ന് മാത്രമായി അമേരിക്കയിൽ 1480 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്.ഇതോടെ അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7406 ആയി ഉയർന്നു.ലോകത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ മരണസംഖ്യയാണ് ഇന്നലെ അമേരിക്കയിൽ റിപ്പോർട്ട് ചെയ്‌തത്.രണ്ട് ദിവസം മുൻപ് അമേരിക്കയിൽ 946 പേർ മരിച്ചിരുന്നു. അതായിരുന്നു ഇതിന് മുൻപ് അമേരിക്കയിൽ ഒരു ദിവസം ഏറ്റവുമധികം മരണങ്ങൾ രേഖപ്പെടുത്തിയ ദിവസം.
 
ഇതുവരെ 2,73,880 കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.ഇന്നലെ ഒറ്റ ദിവസം 30,000 പേർക്കാണ് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്.ന്യൂയോർക്കിൽ മാത്രം ഒരു ലക്ഷത്തിനടുത്ത് രോഗികളുണ്ട്.രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ ആശുപത്രിയിലെ സേവനങ്ങൾക്കു സൈന്യത്തെ വിളിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article