ക്വാറന്റൈൻ കാലത്ത് ദൂർദർശൻ തങ്ങളുടെ ഏറ്റവും ജനപ്രീതിയുണ്ടായിരുന്ന 87-88 കാലത്തെ രാമയണം സീരിയൽ റി ടെലികാസ്റ്റ് ചെയ്യാൻ തീരുമാനിച്ചത് രാജ്യത്ത് വൻ ചർച്ചയായിരുന്നു. വിയോജിപ്പുകളുമായി പലരും രംഗത്തെത്തിയിരുന്നെങ്കിലും രാമാനന്ദ് സാഗറിന്റെ രാമായണത്തിന് രണ്ടാം വരവിലും വലിയ സ്വീകരണമാണ് ലഭിച്ചെതെന്നാണ് റിപ്പോർട്ട്.ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ കണക്കുകൾ പ്രകാരം 17 കോടി ആളുകളാണ് രണ്ടാം വരവിൽ രാമായണം കണ്ടത്.