ജിഡിപിക്ക് ഇവിടെ പ്രസക്തിയില്ല, ലോകസഭയിൽ വിചിത്രവാദവുമായി ബിജെപി എംപി

അഭിറാം മനോഹർ

ചൊവ്വ, 3 ഡിസം‌ബര്‍ 2019 (13:54 IST)
രാജ്യത്ത് ജി ഡി പിക്ക് ഭാവിയിൽ വലിയ പ്രസക്തിയുണ്ടാവില്ലെന്ന് ലോക്സഭയിൽ ബി ജെ പി എംപി നിശികാന്ത് ദുബെ. നികുതി നിയമഭേദഗതി ബില്ലുമായി പാർലമെന്റിൽ നടന്ന ചർച്ചയിലായിരുന്നു ബി ജെ പി എം പിയുടെ പ്രസ്ഥാവന. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം(ജി ഡി പി) കഴിഞ്ഞ ആറ് വർഷത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ നിൽക്കെയാണ് ബി ജെ പി എം പിയുടെ ഈ വ്യത്യസ്ത നിരീക്ഷണം.
 
1934ൽ മാത്രമാണ് ജി ഡി പി വരുന്നത്. അതുവരെയും ജി ഡി പി ഇല്ലായിരുന്നുവെന്നും,രാമായണവും ബൈബിളും പോലെ ജി ഡി പി എന്നത് ആത്യന്തിക സത്യമല്ലെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനായ സിമോൺ കുസ്നെറ്റ് പറഞ്ഞിട്ടുണ്ടെന്നും എം പി പറയുന്നു. സാമ്പത്തിക സൂചനയായി ജി ഡി പിയെ ഉപയോഗിക്കില്ലെന്നും കുസ്നെറ്റ് പറഞ്ഞിട്ടുണ്ട്. ജി ഡി പിയെ കുറിച്ച് ആരെങ്കിലും സംസാരിക്കുന്നത് തന്നെ തെറ്റാണ്. ജി ഡി പിക്ക് ഈ രാജ്യത്ത് യാതൊരു പ്രസക്തിയുമില്ല ജനങ്ങൾ സന്തുഷ്ടരാണോ എന്നതിനാണ് പ്രാധാന്യം അർഹിക്കുന്നതെന്നും നിശികാന്ത് ദുബെ പറഞ്ഞു.
 
സുസ്ഥിരസാമ്പത്തികവികസനത്തിൽ അവസാന മനുഷ്യനിലും ക്ഷേമം എത്തിയിട്ടുണ്ടോ എന്നതാണ് സിദ്ധാന്തം. സുസ്ഥിര സാമ്പത്തികവികസനം ജി ഡി പിയേക്കാൾ സന്തോഷമാണ് പ്രധാനം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജി ഡി പി നിലവാരത്താഴ്ച്ചയിൽ കോൺഗ്രസ്സ് ആക്രമണത്തിന് മറുപടിയായിട്ടായിരുന്നു ബിജെപി എം പിയുടെ പ്രതികരണം.
 
നിശികാന്ത് ദുബെയുടെ വാദത്തിൽ രാജ്യത്തെ സാമ്പത്തികവ്യവസ്ഥയെ ദൈവം രക്ഷിക്കട്ടെ എന്നായിരുന്നു മുൻ ധനകാര്യം മന്ത്രി ചിദംബരത്തിന്റെ ട്വീറ്റ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍