ക്ഷേത്രവളപ്പിലെ ആർ എസ് എസ് ശാഖകൾ നിയന്ത്രിക്കാൻ നിയമവുമായി സംസ്ഥാന സർക്കാർ

അഭിറാം മനോഹർ

ശനി, 23 നവം‌ബര്‍ 2019 (12:39 IST)
സംസ്ഥാനത്ത് അമ്പല പരിസരങ്ങളിലെ ആർ എസ് എസ് ശാഖകൾ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നിയമം കൊണ്ടുവരുന്നു. ഇതിനായി ദേവസ്വം ബോർഡ് ഉടമസ്ഥതയിലുള്ള അമ്പലങ്ങളുടെ പരിസരത്ത് ആയുധങ്ങൾ ഉപയോഗിച്ചോ ഇല്ലാതെയോ പരിശീലനം നടത്തിയാൽ ആറ് മാസം വരെ തടവോ 5000 രൂപ വരെ പിഴയോ നിർദേശിച്ചുകൊണ്ടുള്ള കരട് ബില്ല് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു. നിലവിൽ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങൾക്ക് മാത്രമാണ് നിയമം ബാധകമാവുക.
 
പുതിയ നിയമപ്രകാരം ആചാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കല്ലാതെ ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്ര പരിസരവും വസ്തുവകകളും ഉപയോഗിക്കുവാൻ പാടുള്ളതല്ല. ക്ഷേത്ര ആചാരങ്ങളുമായി ബന്ധമില്ലാത്തവക്കായി ഇനി ക്ഷേത്ര പരിസരം ഉപയോഗിക്കുകയോ ആയുധം ഉപയോഗിച്ചോ അല്ലാതെയോ ഉള്ള പരിശീലനങ്ങൾക്കായി ക്ഷേത്ര പരിസരം ഉപയോഗിക്കുകയോ ചെയ്താൽ വ്യക്തിയോ സംഘടനയോ ആറ് മാസം വരെ തടവോ 5000 രൂപ വരെ പിഴയോ ഒടുക്കേണ്ടി വരും.
 
ശബരിമല ഭരണസംവിധാനം സംബന്ധിച്ച ഹർജി സുപ്രീം കോടതി പരിഗണിച്ചപ്പോളാണ് സംസ്ഥാനസർക്കാർ കോടതി മുൻപാകെ കരട് ബില്ല് സമർപ്പിച്ചത്. ജനുവരി ഏഴിന് തയ്യാറാക്കിയ ബിൽ ശബരിമല സമരവും ലോക്സഭ തെരഞ്ഞെടുപ്പും മൂലം മാറ്റിവെക്കുകയായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍