അയോധ്യാ കേസിൽ സുന്നി വഖഫ് ബോര്‍ഡിന്റെ വാര്‍ത്താ സമ്മേളനം ഉടൻ ആർ.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ വാർത്താ സമ്മേളനം ഉച്ചക്ക് 1 മണിക്ക്.

സെനിൽ ദാസ്

ശനി, 9 നവം‌ബര്‍ 2019 (10:33 IST)
അയോധ്യാ കേസിൽ വിധിപ്രസ്താവം നടന്നുകൊണ്ടിരിക്കെ സുന്നി വഖഫ് ബോര്‍ഡും ആര്‍.എസ്.എസും വിധി പ്രസ്താവത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കാവാനായുള്ള വാർത്താ സമ്മേളനത്തിനുള്ള സമയം പ്രഖ്യാപിച്ചു. 
കേസിലെ സഖ്യകക്ഷികളിൽ ഒരാളായ സുന്നി വഖഫ് ബോർഡിന്റെ വാർത്താ സമ്മേളനം വിധി പ്രസ്താവത്തിന് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ആർ എസ് എസ് തലവൻ മോഹൻ ഭാഗവത് ഉച്ചക്ക് 1 മണിക്കും വിശ്വ ഹിന്ദു പരിഷത്ത് 2.30നും വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. 
 
വിധി പ്രസ്താവം എന്ത് തന്നെയാണെങ്കിലും സ്വാഗതം ചെയ്യുമെന്ന് ഈ സംഘടനകൾ മുൻപ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിധിക്ക് ശേഷമുള്ള വാർത്താസമ്മേളനത്തെ ആകാംക്ഷയോടെയാണ്  രാജ്യം ഉറ്റുനോക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍