ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് രാജി പ്രഖ്യാപിച്ചു

Webdunia
വെള്ളി, 24 മെയ് 2019 (15:33 IST)
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു. ബ്രെക്‌സിറ്റ് കരാര്‍ സംബന്ധിച്ച് എംപിമാര്‍ക്കിടയില്‍ സമന്വയം ഉണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് രാജി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനം ജൂണ്‍ 7ന് രാജി സമര്‍പ്പിക്കുമെന്നും മെയ് കൂട്ടിച്ചേര്‍ത്തു.

ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ കഴിയാത്തത് ഏക്കാലവും തനിക്കു വലിയ വേദനയാകും. പുതിയ നേതാവിനെ കണ്ടെത്താനുള്ള നടപടികള്‍ അടുത്താഴ്ച ആരംഭിക്കുമെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ തെരേസാ മേ പറഞ്ഞു.

അതേസമയം, തെരേസാ മേ കാവല്‍ പ്രധാനമന്ത്രിയായി തുടരുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മേയ്‌യുടെ രാജി ബ്രിട്ടണില്‍ വലിയ അധികാര വടംവലിക്കും തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article