മുന്‍ നിലപാടുകളില്‍ നിന്നും സിപിഎം പിന്മാറുന്നു; ചൈത്രയ്‌ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് സൂചന

ഞായര്‍, 3 ഫെബ്രുവരി 2019 (12:12 IST)
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ വനിതാ സെല്‍ എസ്‌പി ചൈത്ര തെരേസാ ജോണിന് എതിരെ കൂടുതല്‍ നടപടിയുണ്ടാകില്ല. മുന്‍ നിലപാടുകളില്‍ നിന്ന് തിരുവനന്തപുരം ജില്ലാ നേതൃത്വം പിന്മാറിയതാണ് ഇതിനു കാരണം.

എസ്‌പിയുടെ പ്രവർത്തനം കരുതിക്കൂട്ടിയുള്ളതല്ലെന്ന വിലയിരുത്തലിലാണ് തിരുവനന്തപുരം സിപിഎം ജില്ലാ നേതൃത്വം. എന്നാൽ, വേണ്ടത്ര ആലോചനയും വിവേകവും ഇല്ലാതെയാണ് റെയ്ഡ് നടന്നതെന്നും വിലയിരുത്തലുണ്ട്.

ലോക്‍സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചൈത്രയ്‌ക്കെതിരെ നടപടി സ്വീകരിച്ചാല്‍ പ്രതിപക്ഷത്തിന് പിടിവള്ളിയാകുമെന്നും സിപിഎം സംസ്ഥാന നേതൃത്വം വിശ്വസിക്കുന്നു. ഈ സാഹചര്യത്തില്‍ സർക്കാർ ഇതിനകം എടുത്ത നടപടികളിൽ 'അച്ചടക്ക നടപടി' ഒതുങ്ങിയേക്കാനാണ് സാധ്യത.

ചൈത്രയുടെ നടപടിയിൽ നിയമപരമായി തെറ്റില്ലെന്ന് വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് എഡിജിപി മനോജ് എബ്രഹാം ഡിജിപി ലോക്‍നാഥ് ബെഹ്‌റയ്‌ക്ക് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയും സംഭവത്തെക്കുറിച്ച് അന്വേഷിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍