ചൈത്രയെ തല്‍ക്കാലം വെറുതേ വിടും; പണി പിന്നാലെ എത്തുമെന്ന് സൂചന - പന്ത് പിണറായിയുടെ കോര്‍ട്ടില്‍
ചൊവ്വ, 29 ജനുവരി 2019 (16:42 IST)
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ എസ്‌പി ചൈത്ര തെരേസ ജോണിനെതിരെയുള്ള നടപടി താക്കീതില്‍ ഒതുങ്ങിയേക്കും. ചൈത്രയെ ന്യായീകരിക്കുന്ന അന്വേഷണ റിപ്പോർട്ട് ഡിജിപി ലോക്‍നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
ചൈത്രയ്‌ക്കെതിരെ നടപടി സ്വീകരിച്ചാല്‍ സര്‍ക്കാരിന്റെ പ്രതിഛായ്‌ക്ക് കോട്ടമുണ്ടാക്കും. പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും ശക്തമായ എതിര്‍പ്പും ഉയരും. ഈ പശ്ചാത്തലത്തില്‍ താക്കീത് മതിയെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.
വിമന്‍സ് സെല്ലിലേക്കു മടക്കയയച്ച ചൈത്രയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചുവരുത്തി തക്കീത് ചെയ്‌തെന്നും റിപ്പോര്‍ട്ടുണ്ട്. ചൈത്രയുടെ നടപടിയിൽ നിയമപരമായി തെറ്റില്ലെന്നാണ് എഡിജിപി മനോജ് എബ്രഹമിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഡിജിപിയില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞേക്കുമെങ്കിലും ചൈത്രയുടെ നടപടിയിൽ നിയമപരമായി തെറ്റില്ലെന്ന എഡിജിപിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനു വെല്ലിവിളിയാണ്.
ജില്ലാ പൊലീസ് മേധാവി - എസ്‌പിഎസ് തലത്തില്‍ വലിയ അഴിച്ചുപണിക്കു സര്‍ക്കാര്‍ തയാറെടുക്കുകയാണ്. പത്തു ഇക്കൂട്ടത്തില്‍ ചൈത്രയെ ഏതെങ്കിലും അപ്രധാന സ്‌ഥാനത്തേക്കു നീക്കാനിടയുണ്ട്.