നേരത്തേ, ചൈത്രയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. സർക്കാരിന് മീതെ പറക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ല. ഡിസിപി ചൈത്ര തെരേസ ജോൺ വില കുറഞ്ഞ പബ്ലിസിറ്റിക്കാണ് ശ്രമിച്ചത്. സ്‌ത്രീ ആയാലും പുരുഷനായാലും ഓഫീസര്‍മാര്‍ നിയമപരമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. നിയമവാഴ്ച നടപ്പാക്കാനാണ് പൊലീസ് ശ്രമിക്കേണ്ടതെന്നുമായിരുന്നു കോടിയേരി പറഞ്ഞത്.
അതേസമയം ഡിസിപി ചൈത്ര തെരേസ ജോണിനെതിരേ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് ഇന്ന് രാവിലെ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഉദ്യോഗസ്ഥയ്ക്കെതിരെ നടപടികള്‍ക്ക് ഒന്നും ശുപാര്‍ശ ചെയ്യാതെയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. നിയമപ്രകാരമാണ് റെയ്ഡ് എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇതോടെ ഉദ്യോഗസ്ഥയ്ക്കതിരെ നടപടിയെടുത്താല്‍ സര്‍ക്കാര്‍ പുലിവാല്‍ പിടിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ നടപടിയെടുക്കുന്നതിന് സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.