ഇന്ത്യൻ വംശജൻ ഋഷി സുനാക്കോ വിദേശകാര്യമന്ത്രി ലിസ് ട്രസോ ആരാകും ബ്രിട്ടൻ്റെ പുതിയ പ്രധാനമന്ത്രിയെന്ന് ഇന്നറിയാം. തിങ്കളാഴ്ച ഇന്ത്യൻ സമയം 4:30നാണ് ഫലമറിയുക.ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ സഭാസമിതി അധ്യക്ഷനായ ഗ്രഹാം ബ്രാഡി വിജയികളെ പ്രഖ്യാപിക്കും.
സുനാക് തിരെഞ്ഞെടുക്കപ്പെട്ടാൽ ബ്രിട്ടനിൻ്റെ ചരിത്രത്തിലെ ആദ്യത്തെ ബ്രിട്ടീഷ്-ഏഷ്യൻ വംശജനെന്ന നേട്ടം അദ്ദേഹത്തിന് സ്വന്തമാകും. ലിസ് ട്രസാണ് വിജയിക്കുന്നതെങ്കിലും ബ്രിട്ടൻ്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാകും. ലിസ് ട്രസിനാണ് കൂടുതൽ ജയസാധ്യത കൽപ്പിക്കപ്പെടുന്നത്. രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ പിൻഗാമിയെ കണ്ടെത്താനുള്ള മത്സരത്തിൽ കൺസർവേറ്റീവ് എം പിമാരുടെ പിന്തുണ ആദ്യം ഋഷി സുനാക്കിനായിരുന്നു.
സാമൂഹികപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തിയുടെയും മകള്‍ അക്ഷതയാണ് ഋഷി സുനാക്കിൻ്റെ ഭാര്യ. 2020 ഫെബ്രുവരി 13നാണ് ഋഷി സുനാക്ക് ബോറിസ് ജോൺസൺ മന്ത്രിസഭയിൽ അംഗമാകുന്നത്.