Kodiyeri Balakrishnan: ആരോഗ്യപ്രശ്‌നങ്ങള്‍; സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറിനില്‍ക്കും

ശനി, 27 ഓഗസ്റ്റ് 2022 (10:14 IST)
Kodiyeri Balakrishnan: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറിനിന്നേക്കും. സിപിഎം സംസ്ഥാന സമിതിയുടെ അടിയന്തരയോഗം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചേരുന്നുണ്ട്. ഞായറാഴ്ച രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റും തുടര്‍ന്ന് സംസ്ഥാന സമിതിയും ചേരും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി യോഗത്തില്‍ പങ്കെടുക്കും. കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്ന് അവധിയെടുക്കുന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമുണ്ടാകും. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല മറ്റാര്‍ക്കെങ്കിലും ഏല്‍പ്പിക്കുന്ന കാര്യമാണ് ആലോചിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍