പാലക്കാട്: യുവാവിനെ കൊലപ്പെടുത്തി പുഴയോരത്ത് തള്ളിയ സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. യാക്കര പട്ടഞ്ചേരി സ്വദേശി സുവീഷ് എന്ന 21 കാരനാണു കൊലചെയ്യപ്പെട്ടത്.
കഴിഞ്ഞ 23 മുതല്‍ സുവീഷിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി ഉണ്ടായി. തുടര്‍ന്ന് പോലീസ് സുഹൃത്തുക്കളെ ലക്ഷ്യംവച്ചു നടത്തിയ അന്വേഷണത്തിലാണ് സുവീഷിനെ കൊലപ്പെടുത്തി മൃതദേഹം പുഴയോരത്തു തള്ളിയ നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം തിരിച്ചറിയാനാകാത്ത സ്ഥിതിയിലായിരുന്നു. ലഹരി ഇടപാട് സംബന്ധിച്ച തര്‍ക്കവും വഴക്കുമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.