കൊവിഡ് മരണം ഒരു ലക്ഷം കടക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യം ബ്രിട്ടണ്‍; ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ബോറിസ് ജോണ്‍സന്‍

ശ്രീനു എസ്
ബുധന്‍, 27 ജനുവരി 2021 (12:19 IST)
കൊവിഡ് മരണം ഒരു ലക്ഷം കടക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി ബ്രിട്ടണ്‍. ഇതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു. രാജ്യത്ത് നഷ്ടപ്പെട്ട ജീവനുകള്‍ക്കു വേണ്ടി താന്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. 100,358 പേരാണ് കൊവിഡ് മൂലം ബ്രിട്ടണില്‍ മരണപ്പെട്ടത്. 3.7 മില്യണ്‍ പേര്‍ക്ക് കൊവിഡ് ബാധിച്ചു.
 
നേരത്തേ തന്നെ പ്രധാനമന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഉയര്‍ന്ന കൊവിഡ് മരണനിരക്കില്‍ ലോകരാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ബ്രിട്ടണ്‍. ആദ്യ സ്ഥാനം അമേരിക്കയ്ക്കാണ്. പിന്നാലെ ബ്രസീലും ഇന്ത്യയും ഉണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article