ബിജെപിയുടെ നിലപാട് കർഷക വിരുദ്ധം: ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ രാജിക്കത്ത് നൽകി

ബുധന്‍, 27 ജനുവരി 2021 (10:51 IST)
ഡൽഹി: കർഷകരോട് കേന്ദ്ര സർക്കാർ സ്വീകരിയ്ക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ രാജിവച്ചു. മീരാപൂർ എംഎൽഎയും ബിജെപിയിലെ മുതിർന്ന നേതാവുമായ അവതാർ സിങ് ഭന്താനയാണ് എംഎൽഎ സ്ഥാനവും പാർട്ടി പദവികളും രാജിവച്ചത്. എംഎൽ സ്ഥാനവും പാർട്ടിയിലെ എല്ലാ പദവികളൂം രാജിവയ്ക്കും എന്ന് അവതാർ സിങ് ഭന്താന പ്രഖ്യാപിയ്ക്കുകയായിരുന്നു. 'ബിജെപിയുടെ ഇപ്പോഴത്തെ നിലപാട് കർഷക വിരുദ്ധമാണ്. എപ്പോഴും കർഷകർക്കൊപ്പം നിലകൊള്ളുന്നു. പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് നൽകിയിട്ടുണ്ട്.' എന്ന് അവതാർ സിങ് ഭന്താന പറഞ്ഞു. അതേസമയം ഭന്താനയുടെ രാജി പാർട്ടി അംഗീകരിച്ചിട്ടില്ലെന്ന് പാർട്ടി നേതാക്കളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഭന്താനയുമായി സംസാരിച്ച് പ്രശ്നം പരിഹരിയ്ക്കും എന്ന് നേതാക്കൾ പ്രതീക്ഷ പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. മീററ്റ്, ഫരീദാബാദ് എന്നിവിടങ്ങളിൽനിന്നും നേരത്തെ എംപിയായിട്ടുള്ളയാളാണ് അവതാർ സിങ് ഭന്താന

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍