കർഷകന്റെ മരണം വെടിയേറ്റതിനെ തുടർന്നെന്ന് സമരക്കാർ: സിസിടിവി ദൃശ്യം പുറത്തുവിട്ട് പൊലീസ്, വീഡിയോ

ബുധന്‍, 27 ജനുവരി 2021 (08:38 IST)
ഡൽഹി: ട്രാക്ടർ റാലിയ്ക്കിടെ കർഷകൻ മരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യം പുറത്തുവിട്ട് ഡൽഹി പൊലീസ്. ഉത്തരാഖണ്ഡ് ബജ്പൂർ സ്വദേശി 26 കാരനായ നവ്‌ദീപ് സിങ്ങാണ് മരിച്ചത്. പൊലീസിന്റെ വെടിയേറ്റാണ് കർഷകൻ മരിച്ചത് എന്ന് ആരോപണം ശക്തമായതൊടെയാണ് പൊലീസ് സിസിടിവി ദൃശ്യം പുറത്തുവിട്ടത്. ട്രാക്ടർ ബാരിക്കേടിൽ ഇടിച്ചാണ് അപകടം ഉണ്ടായത് എന്ന് പൊലീസ് പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യമാണ് പൊലീസ് പുറത്തുവിട്ടിരിയ്ക്കുന്നത്. എന്നാൽ പൊലീസിന്റെ വെടിയേറ്റതോടെ നവ്ദീപ് സിങ് ഓടിച്ചിരുന്ന ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബാരിക്കേടിൽ ഇടിച്ച് മറിയുകയുമായിരുന്നു എന്നാണ് കർഷകർ ആരോപിയ്ക്കുന്നത്. നവ്‌ദീപ് സിങ്ങിന്റെ മൃതദേഹവുമായി സമരക്കാർ റോഡ് ഉപരോധിച്ചിരുന്നു. 

#WATCH | A protesting farmer died after a tractor rammed into barricades and overturned at ITO today: Delhi Police

CCTV Visuals: Delhi Police pic.twitter.com/nANX9USk8V

— ANI (@ANI) January 26, 2021

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍