ചെങ്കോട്ടയിൽ പതാക ഉയർത്തിയ ആൾക്ക് കർഷകരുമായി ബന്ധമില്ല: സംഘർഷത്തിൽ അസ്വാഭാവികതയെന്ന് കർഷകർ

ബുധന്‍, 27 ജനുവരി 2021 (07:19 IST)
ഡൽഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി തെറ്റിദ്ധാരണകളിലേയ്ക്കും ആക്രമണങ്ങളിലേയ്ക്കും വഴിമാറാൻ കാരണം പൊലീസ് ആണെന്ന ആരോപണവുമായി കർഷക സംഘടനകൾ. കർഷകർ തെറ്റായ റൂട്ടുകളിലൂടെ മാർച്ച് ചെയ്തത് പൊലീസ് സൃഷ്ടിച്ച ആശയക്കുഴപ്പം കാരണമാണെന്ന് കർഷക നേതാക്കൾ ആരോപിച്ചു. ചെങ്കോട്ടയിൽ പതാക ഉയർത്തിയ ആൾക്ക് കർഷകരുമായി ഒരു ബന്ധവുമില്ല. ട്രാക്ടർ റലി അക്രമണത്തുലേയ്ക്ക് വഴിമാറിയതിൽ അസ്വാഭാവികതയുണ്ട്. സംഘർഷങ്ങൾക്ക് പിന്നിൽ ബിജെപിയാണെന്നും ചില കർഷക നേതാക്കൾ ആരോപിയ്ക്കുന്നു. ബാഹ്യ ശക്തികളും സാമൂഹിക വിരുദ്ധരുമാണ് അക്രമണങ്ങൾക്ക് പിന്നിൽ എന്ന് സംയുക്ത കിസാൻ മോർച്ച കഴിഞ്ഞ ദിവാസം വ്യക്തമാക്കിയിരുന്നു. അതേസമയം സംഘർഷത്തിൽ ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. സംഘർഷങ്ങളിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍