വാട്ട്സ് ആപ്പിലേതിന് സമാനമായ ഫീച്ചറുകൾ ലഭ്യമാക്കി സിഗ്നൽ

തിങ്കള്‍, 25 ജനുവരി 2021 (14:35 IST)
വാട്ട്സ് ആപ്പ് പുതിയ സ്വകാര്യ നയങ്ങൾ പ്രഖ്യാപിച്ചതോടെ ആളൂകൾ വാട്ട്സ് ആപ്പിന് പകരമായി കണ്ടെത്തിയ ആപ്പാണ് സിഗ്നൽ. വാട്ട്സ് ആപ്പിന്റെയും സിഗ്നലിന്റെയും ലക്ഷ്യം വ്യത്യസ്തമാണെന്ന് സിഗ്ന‌ലിന്റെ സ്ഥാപകനും വാട്ട്സ് ആപ്പിന്റെ സഹ സ്ഥാപകനായ ബ്രായൻ ആക്ടൺ പറഞ്ഞിരുന്നു. എന്നാൽ വാട്ട്സ് ആപ്പിലേതിന് സമാനമായ ഫീച്ചറുകൾ ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിരിയ്ക്കുകയാണ് ഇപ്പോൾ സിഗ്നൽ. ചാറ്റുകൾക്ക് പ്രത്യേകം വാൾപേപ്പർ, സ്റ്റാറ്റസുകളിൽ പ്രതികരിയ്ക്കുന്നതിനായി എബൗട്ട് എന്നീ ഫീച്ചറുകളാണ് പ്രധാനമായും ലഭ്യമാക്കിയിരിയ്കുന്നത്. ഡാർക്ക് മോഡ്, അനിമേറ്റഡ് സ്റ്റിക്കറുകൾ, കൊളുകൾക്ക് ലോ ഡേറ്റ മോഡ് തുടങ്ങിയ ഫീച്ചറുകളും സിഗ്നൽ ലഭ്യമാക്കിയിട്ടുണ്ട്. സിഗ്നല്‍ 5.3.1 ബീറ്റ വേര്‍ഷനിലാണ് പുതിയ പരിഷ്കാരങ്ങൾ ലഭ്യമാക്കിയിരിയ്ക്കുന്നത്. 
   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍