നാഗ്‌പൂരിലെ 'നിക്കർവാല'കൾക്ക് തമിഴ്നാടിന്റെ ഭാവി നിർണയിയ്ക്കാനാകില്ല: ആർഎസ്എസിനെതിരെ രാഹുൽ ഗാന്ധി

തിങ്കള്‍, 25 ജനുവരി 2021 (13:28 IST)
ചെന്നൈ: ബിജെപിയ്ക്കോ ആർഎസ്എസിനോ തമിഴ്നാടിന്റെ ഭാാവി നിർണയിയ്ക്കാനകില്ലെന്നും തമിഴ്നാട് സർക്കാരിനെ ബ്ലാക്‌മെയിൽ ചെയ്തതുപോലെ ജനങ്ങളെ നിയന്ത്രിയ്ക്കാമെന്ന തെറ്റിദ്ധാരണമൂലമാണ് നരേന്ദ്ര മോദി ആശയക്കുഴപ്പിത്തിലായിരിയ്ക്കുന്നത് എന്നും രാഹുൽ ഗാന്ധി. 'തമിഴ്നാടിന്റെ ഭാവി നിർണയിയ്ക്കാനാവുക തമിഴ്നാട്ടിലെ ജനങ്ങൾക്ക് മാത്രമാണെന്ന് നരേന്ദ്ര മോദിയ്ക്ക് അറിയില്ല. നാഗ്പൂരിൽനിന്നുമുള്ള നിക്കർവാലകൾക്ക് തിമിഴ്നാടിന്റെ ഭാവി നിർണയിയ്ക്കാനാകില്ല. ആർഎസ്എസ് നടത്തുന്ന പരേഡുകളല്ല. യുവാക്കളാണ് ഈ നാടിന്റെ ഭാവി തീരുമാനിയ്ക്കുക'. തമിഴ്നാട് ജനതയെ സാഹായിയ്ക്കുന്ന ഒരു സർക്കാരിനെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായാണ് താൻ തമിഴ്നാട്ടിൽ എത്തിയിരിയ്ക്കുന്നത് എന്നും ആ സർക്കാരിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ നരേന്ദ്ര മോദിയ്ക്ക് കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍