അതിർത്തി ലംഘിയ്ക്കാൻ വീണ്ടും ചൈനീസ് ശ്രമം: വടക്കൻ സിക്കിമിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടൽ

തിങ്കള്‍, 25 ജനുവരി 2021 (13:04 IST)
ഡൽഹി: കിഴക്കൻ ലഡാക്കിൽ സംഘർഷം നിലനിൽകുന്നതിനിടെ വടക്കൻ സിക്കിമിൽ അതിർത്തി ലംഘിയ്ക്കാൻ ചൈനീസ് ശ്രമം. അതിർത്തി ലംഘിച്ച് ഇന്ത്യയിലേയ്ക്ക് കയറാൻ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യൻ സേന തടഞ്ഞതോടെ ഇരു സേനകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാവുകയായിരുന്നു. സംഘർഷത്തിൽ ഇരു പക്ഷത്തും ഏതാനും സൈനികർക്ക് പരിക്കേറ്റു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. മൂന്നു ദിവസങ്ങൾക്ക് മുൻപായിരുന്നു സംഭവം. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് പ്രദേശമായ മോൾഡോയിൽ ഇന്നലെ നടന്ന ചർച്ച 16 മണിക്കൂറോളം നീണ്ടു. ചർച്ചയിലെ വിവരങ്ങൾ ഇരു സേനകളും പുറത്തുവിട്ടിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍