മികച്ച പ്രതികരണം: ബുക്കിങ് 35,000 പിന്നിട്ട് നിസ്സാൻ മാഗ്നൈറ്റ്

തിങ്കള്‍, 25 ജനുവരി 2021 (14:13 IST)
ഇന്ത്യയിലെ എറ്റവും വില കുറഞ്ഞ കോംപാക്ട് എസ്‌യുവി എന്ന വിശേഷണത്തോടെ വിപണിയിലെത്തിയ മാഗ്നൈറ്റ് ഇന്ത്യൻ വിപണിയിൽ വലിയ സ്വീകാര്യത നേടുകയാണ്. ബുക്കിങ്ങിൽ 35,000 പിന്നിട്ട് മാഗ്നൈറ്റ് മുന്നെറുകയാണ്. ബുക്കിങ് ആരംഭിച്ച് ആദ്യ പത്ത് ദിവസത്തിനകം തന്നെ 15,000 ബുക്കിങ്ങുകൾ വാഹനം സ്വന്തമാക്കിയിരുന്നു. XE, XL, XV, XV പ്രീമിയം എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് മഗ്നൈറ്റ് എത്തിയിരിയ്ക്കൂന്നത്. കഴ്ചയിൽ കരുത്ത് തോന്നുന്ന ഡിസൈനാണ് മാഗ്നൈറ്റിന് നൽകിയിരിയ്ക്കുന്നത്. വലിയ ഗ്രില്ലിന്റെ ഡിസൈനാണ് ഇതിൽ ഏറ്റവും പ്രധാനം, 
 
വശങ്ങളിലും ഈ കരുത്തൻ ഡിസൈൻ ശൈലി വ്യക്തമാണ്. റെനോയുടെ എച്ച്‌ബിസി കൺസെപ്റ്റിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിസാൻ പുതിയ വാഹനം ഒരുക്കുന്നത്. നാലുമീറ്ററിൽ താഴെ വലിപ്പമുള്ള വാഹനം റെനോ ട്രൈബർ ഒരുക്കിയിരിയ്ക്കുന്ന സിഎംഎഫ്എ പ്ലാറ്റ്ഫോമിലാണ് ഒരുക്കിയിരിയ്ക്കുന്നത്. റെനോ ട്രൈബറിലെ 1.0 ലിറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുക. 95 എച്ച്‌പി കരുത്ത് ഉത്പാദിപ്പിയ്ക്കാൻ ഈ എഞ്ചിനാകും മാരുതി സുസൂക്കിയുടെ വിറ്റാര ബ്രെസ, ഹ്യൂണ്ടായ്‌യുടെ വെന്യു, മഹീന്ദ്രയുടെ എക്സ്‌യുവി 300 എന്നിവയായിരിക്കും നിസാൻ മാഗ്നൈറ്റിന്റെ പ്രധാന എതിരാളികൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍