ട്രാക്‌ടർ റാലിക്കിടെ പലയിടത്തും സംഘർഷം, പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു, പ്രതിഷേധക്കാരുടെ നീണ്ട നിര: വീഡിയോ
കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന കർഷകരുടെ ട്രാക്‌ടർ റാലിക്കിടെ പോലീസ് സംഘർഷം. കർഷകരുടെ മാർച്ച് പോലീസ് തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. സമരക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പോലീസ് നിബന്ധനകൾക്ക് വ്യത്യസ്‌തമായി മുൻകൂർ നിശ്ചയിച്ചതിലും നേരത്തെയാണ് കർഷകർ മാർച്ച് ആരംഭിച്ചത്.