സിഡ്നിയിൽ ഇന്ത്യൻ ക്രിക്കറ്റർമാർ വംശീയ അധിക്ഷേപത്തിന് ഇരയായി: സമ്മതിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ റിപ്പോർട്ട്

ബുധന്‍, 27 ജനുവരി 2021 (11:17 IST)
സിഡ്‌നി: സിഡ്‌നി ടെസ്റ്റിന് ഇടയിൽ ഇന്ത്യന്‍ ക്രിക്കറ്റർമാർ വംശീയ അതിക്ഷേപത്തിന് ഇരയായി എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കണ്ടെത്തൽ. അന്വേഷണ സമിതിയുടെ റിപ്പോർട്ട് ക്രിക്കറ്റ് ഓസ്ട്രേലിയ ഐസിസിയ്ക്ക് കൈമാറി. ന്യൂ സൗത്ത് വെയില്‍സ് പൊലീസിനൊപ്പം ചേന്ന് നടത്തിയ അന്വേഷണത്തിലാണ് ഓസീസ് കാണികളിൽനിന്നും ഇന്ത്യൻ ക്രിക്കറ്റർമാർക്ക് നേരെ വംശീയ അതിക്ഷേപം ഉണ്ടായതായി ക്രിക്കറ്റ് ഓസ്ട്രേലിയ കണ്ടെത്തിയത്. 
 
സിസിടിവി ദൃശ്യങ്ങൾ, ടിക്കറ്റ് വിവരങ്ങൾ, മറ്റ് കാണികളിനിന്നുമുള്ള വിവരം എന്നിവയുടെ അടിസ്ഥാനത്തിൽ കുറ്റക്കാരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ് എന്നും  ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട് ന്യൂ സൗത്ത് വെയില്‍സ് പൊലീസിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. സിഡ്‌നി ടെസ്റ്റിന് ഇടയില്‍ ബൂമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് നേരെയാണ് ഒരു വിഭാഗം ഓസീസ് കാണികളിൽനിന്നും അതിക്ഷേപം ഉണ്ടായത്. സിഡ്‌നി ടെസ്റ്റിന്റെ നാലാം ദിനം മുഹമ്മദ് സിറാജ് അംപയറോട് പരാതി പറഞ്ഞതോടെ ആറ് കാണികളെ പൊലീസ് ഗ്രൗണ്ടില്‍ നിന്നും നീക്കിയിരുന്നു. 10 മിനിറ്റോളം കളി തടസപ്പെടുകയും ചെയ്തു. ഇതോടെയാണ് സംഭവം വിവാദാമായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍