ഒരേയൊരു ചൈനയേ ഉള്ളു; മോദിയെ തായ്‌വാന്‍ പ്രസിഡന്റ് അഭിനന്ദിച്ചതില്‍ പ്രതിഷേധവുമായി ചൈന

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 7 ജൂണ്‍ 2024 (12:34 IST)
മോദിയെ തായ്‌വാന്‍ പ്രസിഡന്റ് അഭിനന്ദിച്ചതില്‍ പ്രതിഷേധവുമായി ചൈന. തിരഞ്ഞെടുപ്പില്‍ മോദിയും എന്‍ഡിഎയും വിജയിച്ചതിന് പിന്നാലെ തായ് വാന്‍ പ്രസിഡന്റ് ലായ് ചിംഗ് ടെയ അഭിനന്ദനം അറിയിച്ച് എക്‌സില്‍ കുറിപ്പിട്ടിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തില്‍ മോദിക്ക് എന്റെ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍ എന്നായിരുന്നു കുറിപ്പ്. ഈ സന്ദേശത്തിന് മോദി മറുപടിയും നല്‍കിയിട്ടുണ്ട്. ലായ് ചിംഗ് ടെ, താങ്കളുടെ ഊഷ്മള സന്ദേശത്തിന് നന്ദി. പരസ്പരം സാമ്പത്തിക, സാങ്കേതിക പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് മോദി പറഞ്ഞു. 
 
പിന്നാലെ ചൈനീസ് വിദേശകാര്യ വക്താവ് പ്രതിഷേധവുമായി രംഗത്തെത്തി. ചൈന ഒന്നേയുള്ളുവെന്നും തായ്വാന്‍ മേഖലയുടെ പ്രസിഡന്റ് എന്നൊന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തായ് വാന്‍ ചൈനയുടെ അനിഷേധ്യമായ ഭാഗമാണെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി വ്യാഴാഴ്ച അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article