ലോകത്തിന്റെ കണ്ണ് നനയിച്ച ചിത്രം! - നരകമായി മാറി സിറിയ

Webdunia
ബുധന്‍, 28 ഫെബ്രുവരി 2018 (08:58 IST)
സമൂഹ മധ്യങ്ങളില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണിത്. സിറിയയിലെ ഡമാസ്‌കസില്‍ നിന്ന് പത്തു കിലോമീറ്റര്‍ അകലെയുള്ള കിഴക്കന്‍ ഗൗട്ടയിൽ ലോകം വിറങ്ങലിച്ച് നില്‍ക്കുന്ന യുദ്ധം അരങ്ങേറുകയാണ്. തനിക്ക് ചുറ്റിനും നടക്കുന്ന യുദ്ധത്തിലും അതെന്താണെന്നോ എന്തിനാണെന്നോ മനസ്സിലാകാതെ ഫോട്ടോയ്ക്ക് ചിരിച്ച് പോസ് ചെയ്യുന്ന പെൺകുട്ടിയുടെ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 
 
സിറിയയില്‍ നിരപരാധികള്‍ ചത്ത് ഓടുങ്ങുമ്പോള്‍ തന്‍റെ അച്ഛനും അമ്മയും മരിച്ചതറിയാതെ ഫോട്ടോയ്ക്ക് ചിരിച്ചു പോസ് ചെയ്യുന്ന ഈ കുട്ടിയുടെ ചിത്രം നമ്മുടെ മനസ്സില്‍ നിന്നും ഒരിക്കലും മായില്ല. ലോകത്തിന്റെ കണ്ണ് നനയിച്ചിരിക്കുകയാണ് ഇവൾ. 
 
കിഴക്കന്‍ ഹൗതയില്‍ വിമതര്‍ക്കെതിരേ ബോംബ് വര്‍ഷം നടത്തുന്ന സിറിയന്‍ സൈന്യം രാസായുധം ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍. ശ്വസം കിട്ടാതെ നിരവധി പിഞ്ചുകുട്ടികളും മുതിര്‍ന്നവരും നിലവിളിക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ രാസായുധ പ്രയോഗം നടന്നതായി സൂചന നല്‍കുന്നു. കഴിഞ്ഞ ദിവസമാണ് രാസായുധ പ്രയോഗം നടത്തിയെതന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

Next Article