തലസ്ഥാനത്ത് തെരുവുയുദ്ധം: പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി - കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു

തിങ്കള്‍, 26 ഫെബ്രുവരി 2018 (14:12 IST)
യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ വധം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി.

ഒരു മണിക്കൂറോളം നേരം പ്രവര്‍ത്തകരും പൊലീസും തലസ്ഥാനത്ത് ഏറ്റുമുട്ടി.

സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിലേക്ക് പ്രകടനമായെത്തിയ പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെയാണ് സംഘർഷത്തിന് തുടക്കം. കല്ലും കുപ്പികളും വലിച്ചെറിഞ്ഞ പ്രവർത്തകരെ നേരിടാൻ പൊലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്കും കല്ലെറിഞ്ഞു. നിരവധി പേർക്ക് സംഘർഷത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷും നിരാഹാമിരിക്കുന്ന പന്തലിന് സമീപത്ത് സംഘടിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമണം അഴിച്ചുവിടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍