ശുഹൈബ് വധം: ആറു പേര് കസ്റ്റഡിയില്‍ - നിര്‍ണായക വിവരങ്ങള്‍ ലഭ്യമായെന്ന് പൊലീസ്
ശനി, 17 ഫെബ്രുവരി 2018 (19:02 IST)
മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരുകയാണ്.
കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവരില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭ്യമായെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പേരാവൂർ, ഇരിട്ടി മേഖലകളിൽ പ്രതികൾക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
കസ്റ്റഡിയിലുള്ളവര്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെങ്കിലും ഇവരില്‍ നിന്ന് ലഭിക്കുന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രതികളിലേക്ക് എത്തിച്ചേരാമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.