മർസൂഖിക്ക് പണം മടക്കിക്കൊടുത്തു; ബിനോയിക്കെതിരായ സാമ്പത്തിക തട്ടിപ്പുകേസ് ഒത്തുതീർപ്പാക്കി - യാത്രാ വിലക്ക് നീക്കി
വ്യാഴം, 15 ഫെബ്രുവരി 2018 (18:33 IST)
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ചെക്ക് കേസ് ഒത്തുതീർന്നു. ജാസ് ടൂറിസം കമ്പനി ഉടമ ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖിക്കു നൽകാനുള്ള 1.72 കോടി രൂപ കൊടുത്തു തീർത്തതോടെയാണു കേസ് അവസാനിച്ചത്.
ബിനോയിയ്ക്ക് അനുകൂലമായ പ്രതികരണമാണ് മർസൂഖിയില്‍ നിന്നുമുണ്ടായത്. ചെക്കു കേസുകൾ ദുബായിൽ സാധാരണമാണെന്നും ബിനോയിക്കെതിരായ വിവാദങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.
മര്‍സൂഖിയുടെ ഉടമസ്ഥതയിലുള്ള ജാസ് ടൂറിസം കമ്പനി 30 ലക്ഷം ദിര്‍ഹം (അഞ്ചര കോടി രൂപ) 2013ല്‍ ബിനോയിക്ക് നല്‍കിയത്. ഇതില്‍ പത്ത് ലക്ഷം ദിര്‍ഹത്തിന്റെ (1.72 കോടി രൂപ) കേസാണ് വിവാദമാകുകയും ബിനോയിയുടെ യാത്രാ വിലക്കിലേക്ക് നയിക്കുകയും ചെയ്തത്.