ആഭ്യന്തര യുദ്ധം രൂക്ഷമായി മാറിയിരിക്കുകയാണ് സിറിയയിൽ. ഇതിനോടകം അനേകം പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. യുദ്ധഭീതിയിൽ ജീവനും കൈയ്യിൽ പിടിച്ചുകൊണ്ടോടുന്ന മുഖങ്ങൾ മാത്രമാണ് എങ്ങും. യുദ്ധത്തിന്റെ മറവിൽ സിറിയയില്‍ സ്ത്രീകളേയും പെണ്‍കുട്ടികളേയും അന്താരാഷ്ട്ര ചാരിറ്റി കേന്ദ്രങ്ങളിലെ സന്നദ്ധ പ്രവര്‍ത്തകര്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്.
യുദ്ധഭൂമിയിലും രക്ഷാപ്രവര്‍ത്തന കേന്ദ്രങ്ങളിലും സ്ത്രീകൾക്കെതിരെ ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്നും ഭര്‍ത്താക്കന്മാരോ പിതാക്കന്മാരോ ഇല്ലാത്ത സ്ത്രീകളും പെണ്‍കുട്ടികളുമാണ് ചൂഷണത്തിന് ഇരയാകുന്നതെന്നും വെളിപ്പെടുത്തൽ. അഭയാര്‍ത്ഥികളെ സഹായിക്കുന്ന സംഘത്തിലെ വനിതാ രക്ഷാപ്രവര്‍ത്തകരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ലൈംഗികബന്ധത്തിന് തയ്യാറായാൽ മാത്രമേ പരുക്കേറ്റവർക്ക് മരുന്നുകൾ വെയ്ക്കുകയുള്ളു. ഇല്ലാത്ത പക്ഷം ചാരിറ്റി സംഘത്തിലെ പുരുഷന്മാര്‍ മരുന്നുകളും ഭക്ഷണവും അടക്കം പിടിച്ചുവെക്കുന്നതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനാൽ യുദ്ധത്തില്‍ പരിക്കേറ്റ ഉറ്റവര്‍ക്ക് വേണ്ടി മരുന്നും ഭക്ഷണവും തേടി ചാരിറ്റി കേന്ദ്രങ്ങളിലേക്ക് പോകാന്‍ ചിലര്‍ക്ക് മടിയാണ്.