കൊലപാതക രാഷ്ട്രീയം ഭൂഷണമല്ല; രാഷ്ട്രീയ അക്രമങ്ങളെ അപലപിച്ച് ഉപരാഷ്ട്രപതി

ശനി, 17 ഫെബ്രുവരി 2018 (12:53 IST)
കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അക്രമവും വികസനവും ഒരുമിച്ച് പോകില്ല. സമാധാനം ഉറപ്പാക്കാൻ ഏവരും മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പാർട്ടികൾ പരസ്പര ശത്രുത അവസാനിപ്പിക്കണം. രാജ്യത്ത് സമാധാനം ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കുകയാണ് വേണ്ടത്. കൊലപാതക രാഷ്ട്രീയം കേരളത്തിനെന്നല്ല,​ രാജ്യത്തിന് തന്നെ ഭൂഷണമല്ലെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.

വ്യത്യസ്ത പ്രത്യയശാസ്ത്രത്തിന്റെ പേരിൽ പരസ്പരം പോരടിക്കുന്നതും കൊല്ലുന്നതും പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. രാഷ്ട്രീയ കൊലപാതകങ്ങൾ നാടിനെ എന്നും നശിപ്പിച്ചിട്ടേയുള്ളൂവെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍