സിനിമയോട് ബൈ പറഞ്ഞിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്; കമല്‍ഹാസന്‍
രാഷ്‌ട്രീയത്തില്‍ സജീവമാകുന്നതിനാല്‍ ഇനി അഭിനയ രംഗത്തേക്കില്ലെന്ന തരത്തിലുള്ള വാര്‍ത്തകളെ തള്ളി നടന്‍ കമല്‍ഹാസന്‍.
രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുന്ന കാര്യത്തില്‍ താന്‍ തീരുമാനം സ്വീകരിച്ചു കഴിഞ്ഞു. ഇനി സിനിമയില്‍ അഭിനയിക്കില്ലെന്ന വാര്‍ത്ത തെറ്റാണ്. മൂന്ന് ചിത്രങ്ങള്‍ ചെയ്‌തു തീര്‍ക്കാനുണ്ട്. അതിനു ശേഷമാകും അഭിനയം തുടരണോ എന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുകയെന്നും കമല്‍ പറഞ്ഞു.
രാഷ്‌ട്രീയത്തില്‍ പുതുമുഖമാണെങ്കിലും 37 വര്‍ഷമായി സാമുഹ്യ സേവന രംഗത്ത് താന്‍ സജീവമാണ്. സന്നദ്ധസേവകരായി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള 10 ലക്ഷത്തോളം വിശ്വസ്തരായ അണികള്‍ ഇപ്പോള്‍ കൂടെയുണ്ട്. കൂടുതല്‍ യുവാക്കളെ ഒപ്പം കൂട്ടാനുള്ള പ്രവര്‍ത്തനവും നടക്കുന്നുണ്ട്. രാഷ്‌ട്രീയത്തില്‍ പരാജയപ്പെട്ടാലും പൊതുരംഗത്ത് തുടരുമെന്നും കമല്‍ വ്യക്തമാക്കി.
രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഈ മാസം 21ന് സംസ്ഥാന പര്യടനം ആരംഭിക്കാനിരിക്കെയാണ് കമല്‍.