ബഹ്‌റെയ്നിൽ വനിതാ ഡോക്ടറും സുഹൃത്തും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Webdunia
തിങ്കള്‍, 13 ഓഗസ്റ്റ് 2018 (15:07 IST)
മനാമ: ബഹ്‌റെയ്നിലെ ഫ്ലാറ്റിൽ രണ്ട് മലയാളി ഡോക്ടര്‍മാരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിയായ വനിതാ ഡോക്ടറേയും ഇവരുടെ ബന്ധുവായ റാന്നി എരുമേലി സ്വദേശിയുമായ പുരുഷ ഡോക്ടറെയുമാണ് ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 
 
വിഷം ഉള്ളിൽ ചെന്നതാണ് മരണ കാരണം. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യ ചെയ്തതാവാം എന്ന നിഗമനത്തിലാണ് പൊലീസ്. ഇവരുടെ മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article